കായികരംഗത്തെ സ്ത്രീ : ഷൈനി അബ്രഹാം വിൽസൻ

Category

References

Image removed.

ഷൈനി  അബ്രഹാം വിൽ‌സൻ കേരളത്തിലെ ഇടുക്കി ജില്ലക്കാരിയാണ്. അവരുടെ കായിക ജീവിതം പി.ടി. ഉഷയ്ക്കു സമകാലീനമായി ആയിരുന്നു. ഷൈനിയും  ഉഷയും ഒരേ കായിക വിഭാഗത്തിലാണ് ട്രെയ്ൻ ചെയ്തത്.

14 വർഷം തുടർച്ചയായി 800 മീറ്റർ ഓട്ടത്തിനുള്ള ദേശീയ ചാമ്പ്യൻഷിപ്പ് എന്ന സവിശേഷ റെക്കോർഡ് ഷൈനി അബ്രഹാമിനുണ്ട്. ഇത്രയും മികച്ച റെക്കോർഡുള്ള അവർ 75ലധികം ഇനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

1984 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്,  1985ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസ് എന്നിവ ഷൈനി അബ്രഹാം വിൽ‌സന്റെ അവിസ്മരണീയ നിമിഷങ്ങൾ ആണ്. ആ പരിപാടിയിൽ അവരും  പി.ടി.ഉഷയും കൂടി  വനിതകളുടെ 4 X 400 മീറ്റർ റിലേ ടൂർണമെന്റിൽ ഇന്ത്യയെ മുന്നിലെത്തിച്ച്‌ . കൂടാതെ, ഒളിമ്പിക് സെമി ഫൈനലിൽ സ്ഥാനം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ഷൈനി. ജക്കാർത്തയിൽ  800 മീറ്റർ ഓട്ടത്തിൽ സ്വർണ്ണവും 400 മീറ്റർ ഓട്ടത്തിൽ വെള്ളിയുമായി രണ്ട് മെഡലുകൾ നേടാൻ കഴിഞ്ഞു.