കായികരംഗത്തെ സ്ത്രീ : കെ.എം. ബീനാമോൾ

Category

References

Image removed.

കെ.എം. ബീനാമോൾ കേരളത്തിലെ ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരു അന്താരാഷ്ട്ര കായികതാരമാണ് . 400 മീറ്റർ, 800 മീറ്റർ മത്സരങ്ങളിൽ അവർ പ്രശസ്തയാണ്.
1992ലും 1994ലും നടന്ന ഏഷ്യൻ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനം ആറ് മെഡലുകൾ നേടാൻ അവരെ സഹായിച്ചു .

പി.ടി.ഉഷയെപ്പോലെ ബീനാമോളും  ഏഷ്യൻ ഗെയിംസിലും ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും അസാധാരണമായ പ്രകടനങ്ങളിലൂടെ  തനിക്കായി ഒരു ഇടം സൃഷ്ടിച്ചു. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ 2000ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ബീനാമോൾ ഒരു സ്വർണവും ഒരു വെള്ളിയും നേടി. 4 X 400 മീറ്റർ റിലേയ്ക്ക് സ്വർണം ലഭിച്ചു.  2002ലെ ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടി കെ.എം.ബീനാമോൾ പ്രകടനം മെച്ചപ്പെടുത്തി. ഒളിമ്പിക് സെമി ഫൈനലിൽ പ്രവേശിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വനിത കൂടിയാണ് അവർ.