സ്ത്രീ ചരിത്രം - പ്രബന്ധങ്ങൾ

കേരളത്തിലെ എഴുതപ്പെട്ട സ്ത്രീ ചരിത്രം വളരെയധികം പരിമിതമാണ്. അതിൽത്തന്നെയും സ്ത്രീകളാൽ എഴുതപ്പെട്ട സ്ത്രീ ചരിത്ര എഴുത്തുകളും തുലോം കുറവാണ്. കഴിയാവുന്നിടത്തോളം സ്ത്രീ ചരിത്ര പഠന വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ കഴിയുന്ന രീതിയിലാണ് ഈ ഭാഗം രൂപീകരിച്ചിരിക്കുന്നത് . ഇവിടെ ഉൾപ്പെടുത്തുന്ന സ്ത്രീ ചരിത്ര രചനകളുടെ വിവരങ്ങൾ പരിമിതമാണ് . ഇനിയും വിവരങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. ജെ. ദേവിക , അരുണിമ ജി. , ഷംസാദ് ഹുസൈൻ കെ. ടി. , അന്ന ലിൻബെർഗ് തുടങ്ങിയവരുടെ അക്കാദമിക് പ്രബന്ധങ്ങൾ ആണ് ഒരു തുടക്കം എന്ന നിലയിൽ നിലവിൽ ഉൾപ്പെടുത്തുന്നത്. അക്കാദമിക് തലത്തിൽ പ്രബലമായ സംഭാവനകൾ നൽകിയിട്ടുള്ള സ്ത്രീ ചരിത്ര രചനകളുടെ വിവരങ്ങൾ ഇനിയും ഉൾപ്പെടുത്താവുന്നതാണ്. മേൽപ്രസ്താവിച്ച അക്കാദമിക്  പ്രബന്ധങ്ങളുടെ വിശദമായ വായനയ്ക്ക് താഴെ ഉൾച്ചേർത്തിരിക്കുന്ന ലിങ്കുകൾ പരിശോധിക്കുക.