കേരളത്തിലെ ചരിത്രകാരികൾ

Sub title
ഡോ. കെ എം ഷീബ

ഡോ. കെ. എം. ഷീബ കാലടി സംസ്‌കൃത സർവകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസ്സറാണ്. അതോടൊപ്പം തന്നെ കേരളത്തിലെ മുൻനിര  സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ പ്രയോക്താവ് കൂടിയാണ് ഷീബ. ഫെമിനിസ്റ്റ് സിദ്ധാന്തങ്ങൾ , ലിംഗഭേദവും ചരിത്രവും, വികസന ചരിത്രം, ദളിത് പഠനങ്ങൾ എന്നീ മേഖലയിലാണ് അവരുടെ പ്രധാന അക്കാഡമിക് സംഭവനകൾ. " Writing Women’s History: Interrogating Female Sexuality Controls in Keralam" എന്ന കെ എം ഷീബയുടെ പഠനം സ്ത്രീ ചരിത്ര രചനയിലെ ഒരു പ്രധാന അദ്ധ്യായം ആണ്. കേരള പൊതുസമൂഹത്തിൽ നിലനിൽക്കുന്ന  ലിംഗപദവി സംബന്ധിച്ചതും ബാധകമായതുമായ വിഷയങ്ങൾ നിരന്തരമായി അഭിസംബോധന ചെയ്യുകയും പ്രാവർത്തികമായ ഇടപെടൽ നടത്തി വരികയും ചെയ്യുന്നു.