കേരളത്തിലെ വനിതാ സംരംഭകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനം

വ്യാവസായിക രംഗത്തേക്കുള്ള സ്ത്രീകളുടെ കടന്നു വരവ് തന്നെ ഒരു പ്രധാന വെല്ലുവിളിയാണ്. പുരുഷന് കിട്ടുന്ന പ്രചോദനം പലപ്പോഴും സാരംഭകത്വത്തിലേക്കിറങ്ങുന്ന സ്ത്രീക്ക് കിട്ടണമെന്നില്ല. വിദ്യാഭാസത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നുവെങ്കിലും വ്യാവസായിക രംഗത്തേക്കിറങ്ങുന്ന സ്ത്രീകൾ തുലോം കുറവാണ്. സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം, സാങ്കേതിക ജ്ഞാനത്തിലുള്ള കുറവ്, സാമ്പത്തിക സ്ത്രോതസ്സിന്റെ അഭാവം തുടങ്ങി പല കാരണങ്ങൾ തടസമായി നിൽക്കുന്നു. ഈ പഠനം കേരളത്തിലെ എറണാകുളം ജില്ലയിൽ വിവിധ സ്ത്രീ സംരംഭകരുടെ ഇടയിൽ നടത്തിയതാണ്. 

Category