ആരോഗ്യപരിരക്ഷാസ്ഥാപനങ്ങള്‍

Sub title
ആധുനിക വൈദ്യശാസ്ത്രം

കേരളത്തില്‍ ആധുനിക വൈദ്യശാസ്ത്രസേവനങ്ങള്‍ ചെയ്യുന്നത് ആരോഗ്യസേവന ഡയറക്ടറേറ്റും (ഡി. എച്ച്.എസ് ) അതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലകൈകാര്യം ചെയ്യുന്നത് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റു(ഡി.എം.ഇ)മാണ്.

ആരോഗ്യവകുപ്പിനു കീഴിലുള്ള ആരോഗ്യപരിരക്ഷാസ്ഥാപനങ്ങള്‍
         
               ആരോഗ്യസേവനവകുപ്പിന് കീഴിലുള്ള 1,280  ആരോഗ്യപരിരക്ഷാസ്ഥാപനങ്ങളിലായി 38,004 കിടക്കകളുമാണുള്ളത്. ഇതില്‍ 680 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ,168 (24X7) പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, 232 കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, 81 താലൂക്ക് ആസ്ഥാന
ആശുപത്രികള്‍, 22 സ്പെഷ്യാലിറ്റി ആശുപത്രികള്‍,18 ജില്ലാആശുപത്രികള്‍, 18 ജനറല്‍ ആശുപത്രികള്‍, 3 മാനസികരോഗ്യശുപത്രികള്‍,
7 സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍, 3  കുഷ്ഠരോഗാശുപത്രികള്‍ 18 ക്ഷയരോഗക്ലിനിക്കുകള്‍, 5 മറ്റ് സ്പെഷ്യാലിറ്റി ആശുപത്രികള്‍, 47 മറ്റ് ആശുപത്രികള്‍ എന്നിവയുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെന്നാല്‍ എല്ലാത്തരം പ്രാഥമികതലസേവനങ്ങളും നല്‍കുന്ന സ്ഥാപനമാണ്. രോഗനിവാരകവും, രോഗഹരവുമായ സേവനങ്ങള്‍ ഉള്‍പ്പെടെ ഇവിടെ ലഭിക്കും. 
                 

               സാമൂഹ്യാരോഗ്യകേന്ദ്രങ്ങളും , താലൂക്ക് ആസ്ഥാന ആശുപത്രികളും ദ്വിദീയതലപരിചരണം ലഭിക്കുന്നയിടങ്ങളാണ്. ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടെ ആശുപത്രികൾ എന്നിവയിൽ സ്പെഷ്യാലിറ്റി സേവനങ്ങളും ചില സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും നൽകുന്നു. സാമൂഹ്യാരോഗ്യതലം വരെ എല്ലാ ആരോഗ്യപരിപാലന കേന്ദ്രങ്ങളിലും സ്പെഷ്യാലിറ്റി കേഡര്‍ നടപ്പിലാക്കുക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്നിവയ്ക്കാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതി ഊന്നല്‍ നല്‍കുന്നത്.

                              പട്ടിക 1 :- 2016-17 കാലഘട്ടത്തിലെ കേരളത്തിലെ ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ  (31-03-2017 വരെ)

number of hospitals

ഡോക്ടർ ബെഡ് അനുപാതം
 
       സംസ്ഥാനതല ഡോക്ടർ ബെഡ് അനുപാതം 7.65 ആണ്. കേരളത്തിലെ ജില്ലകളിൽ ഈ അനുപാതം മുൻപന്തിയിൽ നിൽക്കുന്നത് എറണാകുളം ജില്ലയിലും കുറവ് ഇടുക്കി ജില്ലായിലും  ആണ്.

                                                        പട്ടിക 2 :- ജില്ലാ തിരിച്ചുള്ള ഡോക്ടർ ബെഡ് അനുപാതം, 2016-17

Doctor bed ratio

ബെഡ് പോപുലേഷൻ അനുപാതം

                          കേരളത്തിലെ ബെഡ് പോപുലേഷൻ അനുപാതം 879 ആണ്. ജില്ലാ തിരിച്ചുള്ള ബെഡ് പോപുലേഷൻ അനുപാതമാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഈ അനുപാതം ഏറ്റവും കൂടുതൽ ഉള്ളത് മലപ്പുറം ജില്ലയിലും കുറവ് വായനാടുമാണ്. 

                                                 പട്ടിക 3 :- ജില്ലാ തിരിച്ചുള്ള ബെഡ് പോപുലേഷൻ അനുപാതം, 2016-17

Bed population ratio

ഇന്‍പേഷ്യന്റ് , ഔട്ട് പേഷ്യന്റ് പ്രവണത

                       

പട്ടിക നാലിൽ 2009-10 മുതൽ 2016-17 വരെ ഉള്ള കാലഘട്ടത്തിലെ കേരളത്തിലെ ലിംഗഭേദമനുസരിച്ചുള്ള ഇന്‍പേഷ്യന്റ് , ഔട്ട് പേഷ്യന്റ് കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നു.മൊത്തത്തിലുള്ള ഇൻ പേഷ്യന്റുകളുടേയും ഔട്ട്  പേഷ്യന്റുകളുടേയും കണക്കുകൾ സൂചിപ്പിക്കുന്നത് വർഷാവർഷം ഇൻനും ഔട്ടും  പേഷ്യന്റുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. എന്നാൽ കുട്ടികളുടെ കാര്യത്തിൽ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചിട്ടുണ്ട്. 2011-12 വരെ ഇൻ പേഷ്യേന്റായ കുട്ടികളുടെ എണ്ണം വർദ്ധിച്ചു അതുകഴിഞ്ഞു രണ്ടു വർഷത്തേക്ക് കുറഞ്ഞു 2013 -14 മുതൽ വീണ്ടും വർദ്ധിക്കാൻ തുടങ്ങി.     

                                               പട്ടിക 4 :- 2009-10 മുതൽ 2016-17 വരെയുള്ള കേരളത്തിന്റെ  ഐപി, ഒപി വിശദാംശങ്ങൾ

In and Out patient

  

 

Category